Neeraj

ജാവലിൻ 90.23 മീറ്റർ; ദോഹയിൽ പുതിയ ദേശീയ റെക്കോർഡ് നേട്ടത്തിൽ നീരജ് ചോപ്ര | javalin

ദോഹ ഡയമണ്ട് ലീഗിലെ മൂന്നാം ശ്രമത്തിലാണ് നീരജ് കരിയറിലെ ഏറ്റവും മികച്ച ദൂരത്തിലേക്ക് ജാവലിൻ പായിച്ചത്
Published on

ദോഹ: ദോഹയിൽ സ്വപ്നദൂരം മറികടന്ന് ഇന്ത്യയുടെ ജാവലിൻ ഇതിഹാസം നീരജ് ചോപ്ര. 90.23 മീറ്റർ കുറിച്ചാണ് പുതിയ ദേശീയ റെക്കോർഡിട്ടത്. ദോഹ ഡയമണ്ട് ലീഗിൽ വെള്ളിമെഡലും നീരജ് സ്വന്തമാക്കി.

ദോഹ ഡയമണ്ട് ലീഗിലെ മൂന്നാം ശ്രമത്തിലാണ് നീരജ് കരിയറിലെ ഏറ്റവും മികച്ച ദൂരത്തിലേക്ക് ജാവലിൻ പായിച്ചത്. 90.23 മീറ്റർ. സ്വന്തം പേരിലുള്ള 89.94 മീറ്ററിന്റെ ദേശീയ റെക്കോർഡാണ് നീരജ് തിരുത്തിയത്. 88.44 മീറ്റർ എറിഞ്ഞായിരുന്നു ദോഹയിൽ നീരജിന്റെ തുടക്കം. അവസാന റൗണ്ട് വരെ നീരജിനായിരുന്നു ലീഡ്. എന്നാൽ നിർണായക റൗണ്ടിൽ വെബർ 91.06 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം സ്വന്തമാക്കി. മറ്റൊരു ഇന്ത്യൻ താരം കിഷോർ ജന എട്ടാം സ്ഥാനത്തായി.

Times Kerala
timeskerala.com