
ഫ്‌ളോറിഡ: വിവാദക്കുരുക്കിലകപ്പെട്ട് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായി അറിയപ്പെടുന്ന യാനിക് സിന്നര്‍. താരം നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് ഉപയോഗിച്ചതയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ യാനിക്കിനെ വിലക്കിയില്ലെന്നാണ് പരാതി.
ഇറ്റാലിയൻ താരം യാനിക് സിന്നറിനെതിരെ ഞെട്ടലുളവാക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത് സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ കിരീടം നേടിയതിന് പിന്നാലെയാണ്. താരം നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് പദാർത്ഥം മാര്‍ച്ചില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. എട്ട് ദിവസങ്ങൾക്ക് ശേഷം, മത്സരമില്ലാത്ത സമയത്ത് പരിശോധന നടത്തിയപ്പോഴും സ്റ്റിറോയ്‌ഡിൻ്റെ സാന്നിധ്യമുണ്ടായിരുന്നു.
എന്നാൽ യാനിക്കിനെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഭാവിമത്സരങ്ങളിൽ നിന്ന് വിലക്കിയിട്ടില്ല. അതിന് പകരമായി ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ പങ്കെടുത്തതിൻ്റെ റാങ്കിംഗ് പോയിൻറും മാച്ച് ഫിയൂം തടയുകയായിരുന്നു. യാനിക് സിന്നർ ടൂർണമെൻ്റിൻ്റെ സെമി ഫൈനലിൽ അൽകാരസിനോട് പരാജയപ്പെട്ടിരുന്നു.