
ക്ലബ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിക്കെതിരായ മത്സരത്തിനിടെ ഇടതുകാലിനു ഗുരുതരമായ പരുക്കേറ്റ, ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ മിഡ്ഫീൽഡർ ജമാൽ മുസിയാള ഡിസംബറിൽ കളിക്കളത്തിലേക്കു വീണ്ടും തിരിച്ചെത്തിയേക്കും.
ഇടതുകാൽമുട്ടിനു താഴത്തെ പ്രധാന അസ്ഥി ഒടിഞ്ഞ താരത്തെ വിദഗ്ധ ചികിൽസയ്ക്കു വിധേയനാക്കി. ഇപ്പോൾ പ്രത്യേകം തയാറാക്കിയ ഷൂസും ക്രച്ചസും ഉപയോഗിച്ചാണ് നടക്കുന്നത്. താമസിക്കാതെ ലഘുവ്യായാമങ്ങൾ ആരംഭിക്കാം. ഒക്ടോബറോടെ പരിശീലനം പുനരാരംഭിക്കാൻ ഇരുപത്തിരണ്ടുകാരന് സാധിച്ചേക്കും.