Sports
ടോക്കിയോ മത്സരം കഴിഞ്ഞാൽ വിരമിക്കുമെന്ന് ജമൈക്കൻ സൂപ്പർതാരം ഷെല്ലി ആൻ ഫ്രേസർ | World Athletics Championship
കരിയറിലെ 9–ാം ലോക ചാംപ്യൻഷിപ്പിനായാണ് ഇത്തവണ ഷെല്ലി എത്തുന്നത്
മാഞ്ചസ്റ്റർ: അടുത്തമാസത്തെ ടോക്കിയോ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പോടെ മത്സരരംഗത്തുനിന്നു വിരമിക്കുമെന്ന് ജമൈക്കൻ സൂപ്പർതാരം ഷെല്ലി ആൻ ഫ്രേസർ. 3 ഒളിംപിക്സ് സ്വർണവും 10 ലോക ചാംപ്യൻഷിപ് സ്വർണവുമടക്കം വിഖ്യാത നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
മുപ്പത്തെട്ടുകാരിയായ ഷെല്ലി അമ്മയായശേഷവും മത്സരരംഗത്തു തുടരുകയായിരുന്നു. കരിയറിലെ 9–ാം ലോക ചാംപ്യൻഷിപ്പിനായാണ് ഇത്തവണ ഷെല്ലി ആൻ ഫ്രേസർ എത്തുന്നത്.