Suryakumar Yadav

"ഇത് സൂര്യകുമാര്‍ ബാറ്റ് കൊണ്ട് തെളിയിക്കേണ്ട സമയം"; ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ | Twenty-20

ബൗണ്‍സും പേസുമുള്ള ഓസീസ് സാഹചര്യങ്ങള്‍ സൂര്യകുമാറിനെ ബാറ്റിങ് ശൈലിക്ക് ഗുണകരമാണ്.
Published on

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങില്‍ നിരാശജകനകമായ പ്രകടനമാണ് അടുത്തിടെ നടത്തുന്നത്. ഏഷ്യാ കപ്പിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഓസീസിനെതിരായ പരമ്പരയില്‍ താരം ഫോമിലേക്ക് തിരികെയെത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

സൂര്യകുമാര്‍ യാദവ് ബാറ്റ് കൊണ്ട് തെളിയിക്കേണ്ട സമയമായെന്ന് ഇന്ത്യന്‍ ടീം മുന്‍ സഹപരിശീലകന്‍ അഭിഷേക് നായര്‍ പറയുന്നു. താരത്തിന്റെ ഫോം ടീം പരിശോധിച്ചേക്കാം. ഇനിയും മോശം ഫോം തുടര്‍ന്നാല്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ചേക്കാമെന്നും അഭിഷേക് നായര്‍ പറയുന്നു.

ഓസീസ് പര്യടനത്തില്‍ രസകരമായ സാഹചര്യമാണുള്ളത്. ടീം വിജയം നേടിയാല്‍ വ്യക്തിഗത പ്രകടനത്തെക്കുറിച്ച് ചര്‍ച്ചയാകില്ല. എന്നാല്‍ തോറ്റാല്‍ ചോദ്യങ്ങള്‍ ഉയരുമെന്നും അഭിഷേക് നായര്‍ പറഞ്ഞു

സൂര്യയുടെ കഴിവ് എല്ലാവർക്കുമറിയാം. ബൗണ്‍സും പേസുമുള്ള ഓസീസ് സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്ക് ഗുണകരമാണ്. എന്നാൽ, നിലവിലെ പ്രകടനം അദ്ദേഹത്തിന്റെ കഴിവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അഭിഷേക് ചൂണ്ടിക്കാട്ടി

ഈ വര്‍ഷം 12 ടി20 സൂര്യകുമാര്‍ യാദവ് ഇന്ത്യയ്ക്കായി കളിച്ചുവെങ്കിലും ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിന് നേടാനായില്ല. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Times Kerala
timeskerala.com