
ബാംഗ്ലൂർ: കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ ബാംഗ്ലൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു(IPL). ആർസിബി, ഇവന്റ് മാനേജർ, കെഎസ്‌സിഎ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളത്.
11 പേർ മരിക്കുകയും 33 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ക്രിമിനൽ അനാസ്ഥ മൂലം ഉണ്ടായതാണെന്ന് കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എഫ്‌ഐആറിൽ 105, 125 (1)(2), 132, 121/1, 190 ആർ/ഡബ്ല്യു 3 (5) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം സംഭവത്തിൽ, സ്വമേധയാ കേസെടുത്ത കർണാടക കോടതി, ജൂൺ 10 നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.