
കർണാടക: ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സര്‍ക്കാര്‍. സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പതിനൊന്നുപേർ മരണമടയുകയും 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൽ 6 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
അപകടത്തിന്റെ ഉത്തരവാദികൾക്ക് എതിരെ കർശന നടപടി എടുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപകടത്തെ തുടർന്ന് വിളിച്ചു ചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കർണാടക സർക്കാരിനെതിരെ ബി.ജെ.പി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അവർ പറഞ്ഞു.