

സൂപ്പർ താരം ലയണൽ മെസ്സി ഗോളും അസിസ്റ്റുമായി മുന്നിൽ നിന്നു നയിച്ചു. മേജർ ലീഗ് സോക്കർ (എംഎൽഎസ്) കപ്പ് ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ കടന്ന് ഇന്റർ മയാമി. സെമിയിൽ സിൻസിനാറ്റി എഫ്സിയെ 4–0നാണ് മയാമി തോൽപിച്ചത്. ആദ്യമായാണ് മയാമി ഫൈനലിൽ എത്തുന്നത്.
സിൻസിനാറ്റിക്കെതിരായ പ്രകടനത്തോടെ കരിയറിൽ മെസ്സി 1300 ഗോൾ കോൺട്രിബ്യൂഷൻ (ഗോൾ+ അസിസ്റ്റ്) പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് മുപ്പത്തിയെട്ടുകാരൻ മെസ്സി. 404 കരിയർ അസിസ്റ്റുകളുള്ള മെസ്സി, ഈ നേട്ടത്തിൽ ഹംഗേറിയൻ ഇതിഹാസ താരം ഫെറങ്ക് പുസ്കാസിന് ഒപ്പമെത്തി.
മെസ്സിക്കു (19–ാം മിനിറ്റ്) പുറമേ മാറ്റിയോ സിൽവെറ്റി ( 57), ടാഡിയോ അലിയെൻഡെ (62, 74) എന്നിവരും മയാമിക്കായി ഗോൾ നേടി.