അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; നായകൻ പുറത്ത്, പ്രതീക്ഷ സൂര്യവൻഷിയിൽ | India vs Bangladesh U19

India vs Bangladesh U19
Updated on

ബുലവായോ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം (India vs Bangladesh U19). ഓപ്പണറും നായകനുമായ ആയുഷ് മാത്രെയെയും വൺഡൗണായി എത്തിയ വേദാന്ത് ത്രിവേദിയെയും തുടക്കത്തിലേ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 6 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലാണ്.

മത്സരത്തിന്റെ മൂന്നാം ഓവറിൽ ബംഗ്ലാദേശ് ബൗളർ അൽ ഫഹദാണ് ഇന്ത്യയെ ഞെട്ടിച്ചത്. ഓവറിലെ അഞ്ചാം പന്തിൽ 6 റൺസെടുത്ത ആയുഷ് മാത്രെയെ ഫഹദ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ ക്രീസിലെത്തിയ വേദാന്ത് ത്രിവേദി ഗോൾഡൻ ഡക്കായി മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. നിലവിൽ 15 റൺസുമായി വൈഭവ് സൂര്യവൻഷിയും 4 റണ്ണുമായി വിഹാൻ മൽഹോത്രയുമാണ് ക്രീസിലുള്ളത്.

ആദ്യ മത്സരത്തിൽ അമേരിക്കയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് ഇന്നത്തെ തുടക്കം നിരാശജനകമാണ്. മലയാളി താരം മുഹമ്മദ് ഇനാന് ഇന്നും പ്ലേയിംഗ് ഇലവനിൽ ഇടം നേടാനായില്ല. സൂര്യവൻഷിയുടെ മികച്ച ബാറ്റിംഗിലൂടെ സ്കോർ ഉയർത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്.

Summary

India's U-19 team faced an early batting collapse in their second World Cup match against Bangladesh after being put into bat. Captain Ayush Mhatre was dismissed for 6, followed by Vedant Trivedi for a golden duck, both falling to Al Fahad in the third over. Currently, Vaibhav Suryavanshi and Vihan Malhotra are stabilizing the innings, with India at 25/2 after 6 overs.

Related Stories

No stories found.
Times Kerala
timeskerala.com