

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിൻ്റെ ആവേശകരമായ ജയം. ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം, ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിൻ്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഈ വിജയത്തോടെ ഇന്ത്യ 1-1 എന്ന നിലയിൽ ഓസ്‌ട്രേലിയക്കൊപ്പം എത്തി.ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.രണ്ടാം മത്സരം ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.