

ക്വീൻസ് ലാൻഡ്: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിൻ്റെ തകർപ്പൻ ജയം. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. മഴ കാരണം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകി.39 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
അഭിഷേക് ശർമ (21 പന്തിൽ 28), ശിവം ദുബെ (22), സൂര്യകുമാർ യാദവ് (20), അക്സർ പട്ടേൽ (പുറത്താകാതെ 11 പന്തിൽ 21).