

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മൂന്ന് മാസം ബാക്കി നിൽക്കെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ആരൊക്കെയുണ്ടാകുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ആകാശ് ചോപ്രയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാൾ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടീമിൽ ഓപ്പണര്‍മാരായി എത്തുന്നത് അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും തന്നെയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് തുടരുമ്പോള്‍ തിലക് വര്‍മയും ആകാശ് ചോപ്രയുടെ ടീമിലിടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാസണെയും ജിതേഷ് ശര്‍മയെയുമാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ഓള്‍ റൗണ്ടര്‍മാര്‍. അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരാകും. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും സ്പിന്നര്‍മാരായി ടീമിലെത്തിയിട്ടുമുണ്ട്. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ എന്നിവരെയാണ് ആകാശ് ചോപ്ര 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദര്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ.