
ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 63–ാം സ്ഥാനത്ത്. ഫിഫ റാങ്കിങ്ങിൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ ഇന്ത്യൻ വനിതകളുടെ മികച്ച നേട്ടമാണിത്. തായ്‌ലൻഡിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിനു റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയത്.
യോഗ്യതാ മത്സരങ്ങളിലെ ഉജ്വല വിജയങ്ങളിലൂടെ അടുത്ത വർഷം നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ഫൈനൽസിന് ഇന്ത്യൻ ടീം യോഗ്യത നേടിയിരുന്നു. 23 വർഷത്തിനു ശേഷമാണ് ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ കളിക്കാൻ ഇന്ത്യയ്ക്ക് അവസരമൊരുങ്ങുന്നത്.