ദക്ഷിണാഫ്രിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Test Series

പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ടെസ്റ്റ് ടീമിൽ വൈസ് ക്യാപ്ടനായി തിരിച്ചെത്തി.
ദക്ഷിണാഫ്രിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Test Series
Published on

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ടെസ്റ്റ് ടീമിൽ വൈസ് ക്യാപ്ടനായി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച പേസർ ആകാശ് ദീപും ടീമിൽ മടങ്ങിയെത്തി.

ശുഭ്മാൻ ഗിൽ ക്യാപ്ടനായി തുടരുമ്പോൾ യശസ്വി ജയ്‌സ്വാൾ ഓപ്പണറായി തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ധ്രുവ് ജുറെൽ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. വിൻഡീസിനതിരായ പരമ്പരയിൽ കളിച്ച സായ് സുദർശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിൽ സ്ഥാനം നിലനിർത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ.

പേസർമാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിലുണ്ട്. ഈ മാസം 14 മുതൽ കൊൽക്കത്തയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 22 മുതൽ ഗുവാഹതിയിലാണ് രണ്ടാം ടെസ്റ്റ്.

ഇന്ത്യൻ ടീം:

ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് (വൈസ് ക്യാപ്ടൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.

Related Stories

No stories found.
Times Kerala
timeskerala.com