
രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ലളിത് ഉപാധ്യായ. ടോക്കിയോ, പാരിസ് ഒളിംപിക്സുകളിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ടീമിൽ അംഗമായിരുന്ന ലളിത്. 2014 ലാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഇന്ത്യയ്ക്കു വേണ്ടി 183 മത്സരങ്ങളിൽ നിന്ന് 67 ഗോളുകൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ ടീമിന്റെ ഫോർവേഡ് ലൈനിലെ പ്രധാനിയായ മുപ്പത്തിയൊന്നുകാരൻ പ്ലേമേക്കർ എന്ന രീതിയിൽ ശ്രദ്ധേയനായിരുന്നു. 2021ൽ അർജുന അവാർഡ് നേടിയിട്ടുണ്ട്.