
ജോർജിയ: ലോക എട്ടാം നമ്പർ താരം ടാൻ സോങ്‌യിയെ അട്ടിമറിച്ച് ഇന്ത്യയുടെ ഇന്റർനാഷനൽ മാസ്റ്റർ ദിവ്യ ദേശ്മുഖ് വനിതാ ലോകകപ്പ് ചെസ് ഫൈനലിൽ. ദിവ്യ 101 നീക്കങ്ങളിലാണ് ചൈനയുടെ സോങ്‌യിയെ തകർത്തത്. ആദ്യമായാണ് ഇന്ത്യൻ താരം വനിതാ ലോകകപ്പ് ഫൈനലിലെത്തുന്നത്.
മറ്റൊരു സെമിയിൽ കൊനേരു ഹംപിയും ലി ടിങ് ജിയും തമ്മിലുള്ള മത്സരം 75 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. ഇവർ തമ്മിലുള്ള ആദ്യ മത്സരവും സമനിലയായിരുന്നു. വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ ഇന്നു നടക്കും.