ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് രണ്ടു മെഡൽ. പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് ഉടമയായ യുപി സ്വദേശി ഗുൽവീർ സ്വർണം നേടി. പുരുഷൻമാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ തമിഴ്നാട് സ്വദേശി സെർവിൻ സെബാസ്റ്റ്യൻ വെങ്കലം നേടി.
മെഡൽ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 5 സ്വർണവും 2 വെള്ളിയുമടക്കം 7 മെഡലുമായി ചൈനയാണ് ഒന്നാമത്. വനിതാ ജാവലിനിൽ മെഡൽ പ്രതീക്ഷയായിരുന്ന അനു റാണി നാലാം സ്ഥാനത്തായി.
ഇന്ന് നടക്കുന്ന പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപ് യോഗ്യതാ റൗണ്ടിൽ ആൻസി സോജൻ മത്സരിക്കും.