

ഏകദിനത്തില്‍ ഇന്ത്യക്കു ആദ്യ ടോസ് വിജയം. സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസിനുശേഷം ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമുകളും മാറ്റങ്ങളോടെയാണ് ഇന്ന് മല്‍സരത്തിനു ഇറങ്ങുന്നത്.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കിയ ഇന്ത്യ പകരം യുവ താരം തിലക് വര്‍മയെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു സൗത്താഫ്രിക്ക രണ്ടു മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ടോണി ഡിസോര്‍സി, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ക്കു പകരം റയാന്‍ റിക്കെല്‍റ്റണും ഒട്‌നീല്‍ ബാര്‍ട്ട്മാനും ടീമിലേക്കു വന്നു.
ഓരോ ജയം വീതം നേടി ഇരുടീമുകളും ഇപ്പോള്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. ജയിക്കുന്നവര്‍ക്കു പരമ്പരയും സ്വന്തമാക്കാമെന്നതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഇന്നിറങ്ങുന്നത്.
പ്ലെയിങ് ഇലവൻ
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
സൗത്താഫ്രിക്ക- റയാന്‍ റിക്കെല്‍റ്റണ്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവൂമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.