ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാക്കിസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന് |Asia Cup

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാക്കിസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന് |Asia Cup

Published on

ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തി ഏഷ്യാ കപ്പ് കിരീടം ചൂടി ടീം ഇന്ത്യ.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വമ്പൻ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69*), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്.

Times Kerala
timeskerala.com