

ധരംശാല: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ സൗത്താഫ്രിക്കയ്ക്കു ബാറ്റിങ്. തുടരെ രണ്ടാം കളിയിലും ടോസ് ജയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. എന്നാൽ, മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല.
അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു പകരം കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു സൗത്താഫ്രിക്ക മൂന്നു മാറ്റങ്ങളാണ് ഇലവനില്‍ വരുത്തിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെയാവും ഇരുടീമുകളും ഇന്നിറങ്ങുക.
ഇന്ത്യൻ ടീം
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ.
സൗത്താഫ്രിക്ക ടീം
റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡൊണോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ. ലുങ്കി എന്‍ഗിഡി.