

ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് അവസാന മത്സരത്തിൽ വിജയം. ആതിഥേയരെ 47ാം ഓവറിൽ വെറും 236 റൺസിന് ഇന്ത്യ എറിഞ്ഞിട്ടപ്പോൾ മുന്നിൽ നിന്നു നയിച്ചത് ഫാസ്റ്റ് ബൗളർ ഹർഷിത് റാണ. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കു വേണ്ടി രോഹിതും കോലിയും വിന്‍റേജ് ഫോമിലേക്കുയർന്നു. രോഹിത് ശർമ സെഞ്ചുറിയും വിരാട് കോലി അർധ സെഞ്ചുറിയും പിന്നിട്ട മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടി. 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്‌ഷ്യം നേടി.
സൂപ്പർ താരം രോഹിത് ശർമ സെഞ്ചറി നേടി പുറത്താകാതെ നിന്നു. 105 പന്തുകളിൽ 11 ഫോറുകളും രണ്ടു സിക്സുകളും ഉൾപ്പെടുന്നതാണു രോഹിതിന്റെ ഇന്നിങ്സ്. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയുമാണ് ഇന്ത്യയെ മുന്നിൽനിന്നു നയിച്ചത്. 26 പന്തിൽ 24 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.