
ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സ് ജയം.58 വർഷത്തിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ജയിക്കുന്നത്.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1).ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഈ ടെസ്റ്റിൽ താരം 10 വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ആറിന് 427 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ജാമി സ്മിത്തിനു മാത്രമാണ് പിടിച്ചു നിൽക്കാനായത്. സ്മിത്ത് 88 റണ്‍സാണ് നേടിയത്. ബ്രൈഡണ്‍ കാർസെ 38 റണ്‍സും നേടി. ബെൻ സ്റ്റോക്സ് 33 റണ്‍സും ഹാരി ബ്രൂക്ക് 23 റണ്‍സും നേടി.
ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.