ന്യൂഡൽഹി : ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ നിർണായക ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഓസ്‌ട്രേലിയ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ അലക്സ് ക്യാരി, സ്പിന്നർ ആദം സാംപ, പേസർ സേവിയർ ബാർട്‌ലെറ്റ് എന്നിവർ ഓസീസ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തി. ഇവർക്ക് പകരം ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, മാത്യു കുനെമാൻ എന്നിവർ പുറത്തായി.(India to bat first as Australia select to field)
അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്പിന്നർ കുൽദീപ് യാദവ് ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും കുൽദീപ് പുറത്താണ്.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാകും. അഡ്‌ലെയ്ഡിൽ 2008-ന് ശേഷം ഇന്ത്യക്ക് ഏകദിന മത്സരം ജയിക്കാനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.