
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ അടിപതറി വെസ്റ്റിൻഡീസ് ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് 27.2 ഓവറിൽ 113 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. 36 പന്തിൽ 26 റൺസടിച്ച ഷായ് ഹോപാണ് ഒടുവിൽ പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തിൽ ഹോപ് ബോൾഡാകുകയായിരുന്നു.
35 പന്തില്‍ 22 റൺസടിച്ച ക്യാപ്റ്റൻ റോസ്റ്റൻ ചേസ് പുറത്താകാതെ നില്‍ക്കുന്നു. ജോൺ കാംബെൽ (എട്ട്), ടാഗ്‍നരെയ്ൻ ചന്ദർപോൾ (പൂജ്യം), അലിക് അതനീസ് (12), ബ്രാണ്ടൻ കിങ് എന്നിവരാണ് വിൻഡീസ് നിരയില്‍ പുറത്തായ മറ്റു ബാറ്റർമാർ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാള്‍, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, നിതീഷ്കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ– ടാഗ്‍നരെയ്ൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അതനെസ്, ബ്രാണ്ടൻ കിങ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പർ), റോസ്റ്റൻ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമൽ വാറികാൻ, ഖാരി പിയറി, ജോഹാൻ ലെയ്നെ, ജെയ്‍ഡൻ സീൽസ്.