

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് ഒരു മണിക്ക് ടോസിടും. മത്സരം 1.30ന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോഹോട്ട്‌സ്റ്റാറിലും മത്സരം കാണാം. ബാറ്റിങ്ങിനും ബൗളിങിനും ഒരു പോലെ അനുകൂലമാണ് ഇവിടുത്തെ പിച്ച്. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ഇവിടുത്തെ പിച്ചിന്റെ ചരിത്രം.
മത്സരദിവസം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കെ.എൽ. രാഹുലും ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് പരിശീലകൻ ആഷ്‌വെൽ പ്രിൻസും പറഞ്ഞു. മത്സരത്തിന് കാലാവസ്ഥ അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. മഴ ഭീഷണിയില്ല. താപനില 22 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. കാരണം, ഇവിടെ നടന്ന ഒമ്പത് ഏകദിനങ്ങളില്‍ അഞ്ചിലും ആദ്യം ബൗള്‍ ചെയ്ത ടീമാണ് വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ടീം: എയ്ഡൻ മാർക്രം, ക്വിൻ്റൺ ഡി കോക്ക് (ഡബ്ല്യു), ടെംബ ബാവുമ (സി), മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, റൂബിൻ ഹെർമൻ, മാർക്കോ യാന്‍സെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി, റയാൻ റിക്കൽട്ടൺ, ഒട്ട്‌നീൽ ബാർട്ട്മാൻ, ടോണി ഡി സോർസി, പ്രെനെലൻ സുബ്രയെൻ.
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, ധ്രുവ് ജുറെൽ, കുൽദീപ് യാദവ്.