ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ പാകിസ്ഥാനും പിന്നിൽ ആറാം സ്ഥാനത്ത് | World Test Championship

പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഓസീസ്, കളിച്ച അഞ്ച് മത്സരങ്ങളിലും അവർ ജയിച്ചിരുന്നു.
India
Updated on

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തേക്ക് താഴ്ന്ന് ഇന്ത്യ. വെസ്റ്റ് ഇൻഡീസിനെതിരെ, ന്യൂസിലൻഡ് 1-0ത്തിന് പരമ്പര ജയിച്ചതോടെയാണ് ഇന്ത്യ ആറാമതായത്. രണ്ട് മത്സരം മാത്രം കളിച്ച കിവീസ് നാലാമതായി. നിലവിൽ പാകിസ്ഥാനും പിന്നിലാണ് ഇന്ത്യ.

പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഓസീസ്. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ഓസീസ് ജയിച്ചിരുന്നു. പോയിന്റ് ശതമാനം 100. പോയിന്റ് 60. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച നിലവിലെ ചാമ്പ്യന്മാർ രണ്ടാം സ്ഥാനത്താണ്. 75.00 പോയിന്റ് ശതമാനം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അടുത്തിടെ ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

ന്യൂസിലൻഡിനൊപ്പം മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും. 16 പോയിന്റുള്ള അവർക്ക് 66.67 പോയിന്റ് ശതമാനവുമുണ്ട്. വിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളും ജയിച്ചിരുന്നെങ്കിൽ ന്യൂസിലൻഡിന് ലങ്കയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു. എന്നാൽ വിൻഡീസിനെതിരെ ആദ്യ മത്സരം അവർ പരാജയപ്പെട്ടു.

രണ്ട് മത്സരം മാത്രം കളിച്ച പാകിസ്ഥാൻ അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയോട് ഒരു മത്സരം തോൽക്കുകയും മറ്റൊന്നിൽ പരാജയപ്പെടുകയും ചെയ്തു. 50.00 പോയിന്റ് ശതമാനമാണ് അവർക്ക്. 12 പോയിന്റും അക്കൗണ്ടിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചത് ഇന്ത്യയാണ്. 9 മത്സരങ്ങൾ പൂർത്തിയാക്കിയ ടീമിന് നാല് വീതം ജയവും തോൽവിയും, ഒരു സമനിലയും. 52 പോയിന്റാണ് ടീമിന്. എന്നാൽ പോയിന്റ് ശതമാനം 48.5 മാത്രം.

ഏഴ് മത്സരങ്ങൾ ഇംഗ്ലണ്ട് പൂർത്തിയാക്കി. രണ്ട് ടെസ്റ്റ് ജയിച്ച ടീം നാലെണ്ണത്തിൽ പരാജയപ്പെട്ടു. ഒരു മത്സരം സമനില. ഏഴാം സ്ഥാനത്താണ്. 26 പോയിന്റ് മാത്രമാണ് അക്കൗണ്ടിൽ. പോയിന്റ് ശതമാനം 30.95.

എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. രണ്ട് മത്സരം മാത്രം കളിച്ച അവർക്ക് ഒരു തോൽവിയും ഒരു സമനിലയും. നാല് പോയിന്റാണ് ടീമിന് നേടാനായത്. പോയിന്റ് ശതമാനം 16.67.

ഏഴ് മത്സരം പൂർത്തിയാക്കിയ വിൻഡീസ് ആറ് ടെസ്റ്റിലും പരാജയപ്പെട്ടിരുന്നു. ഒരു സമനിലയും വിൻഡീസ് നേടി. നാല് പോയിന്റാണ് ഇതുവരെയുള്ളത്. പോയിന്റ് ശതമാനം 4.76.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കീഴിൽ ഇന്ത്യ, ഇനി കളിക്കുന്ന പരമ്പര ശ്രീലങ്കയ്‌ക്കെതിരെയാണ്. 2026 ഓഗസ്റ്റിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ ലങ്കയിലെത്തും. അതിന് മുമ്പ്, ജൂണിൽ അഫ്ഗാനിസ്ഥാനുമായി ഒരു ടെസ്റ്റ് കളിക്കുന്നുണ്ടെങ്കിലും അത് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കീഴിലല്ല.

Related Stories

No stories found.
Times Kerala
timeskerala.com