രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്; കോലിക്കും ഋതുരാജിനും അർധ സെഞ്ചറി | 2nd ODI

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്റെയും രോഹിത് ശർമയുടെയും വിക്കറ്റാണ് നഷ്ടമായത്.
Kohli
Updated on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. വിരാട് കോലിയും ഋതുരാജ് ഗെയ്ക്‌വാദും അർധ സെഞ്ചറിയുമായി ബാറ്റിങ് തുടരുന്നു. 28 ഓവറുകൾ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ഇന്ത്യ. ഋതുരാജ് ഗെയ്‌‍ക്‌വാദ് (66 പന്തിൽ 76), വിരാട് കോലി (56 പന്തിൽ 61) പുറത്താകാതെ നിൽക്കുന്നു.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (22), രോഹിത് ശർമയുമാണ് (14) ഇന്ത്യൻ നിരയിൽ പുറത്തായത്. സ്കോർ 40 ൽ നിൽക്കെ പേസർ‌ നാന്ദ്രെ ബർഗറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് ജയ്സ്വാൾ മടങ്ങി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുപതാം തവണയാണ് ഇന്ത‍്യക്ക് തുടർച്ചയായി ടോസ് നഷ്ടപെടുന്നത്. മൂന്ന് മാറ്റങ്ങളുമായാണ് രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ക‍്യാപ്റ്റൻ ടെംബ ബവുമ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇന്ത‍്യൻ ടീമിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിങ്ടൻ സുന്ദര്‍, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാര്‍ക്രം, ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്സ്കി, ടോണി ഡെ സോര്‍സി, ഡെവാൾഡ് ബ്രെവിസ്, മാര്‍കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി.

Related Stories

No stories found.
Times Kerala
timeskerala.com