

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ചയും ഒപ്പം ഫോളോ ഓൺ ഭീഷണിയും നേരിട്ടിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയ 489 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ 201 റൺസിന് ഓൾഔട്ടായി. 288 റൺസ് ലീഡ് കിട്ടിയ സാഹചര്യത്തിൽ ഇന്ത്യയോട് വീണ്ടും ബാറ്റ് ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യപ്പെടാമായിരുന്നു. എന്നാൽ, അവർ രണ്ടാമിന്നിങ്സ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.
200 റൺസിലധികം ലീഡ് വഴങ്ങുന്ന ടീമിനോട് ഫോളോ ആവശ്യപ്പെടാം എന്നാണ് നിയമം. എന്നാൽ, എതിർ ടീമിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അങ്ങനെ, ദക്ഷിണാഫ്രിക്കയുടെ ദയാദാക്ഷിണ്യത്തിൽ ഫോളോ ഓൺ ഒഴിവാക്കുകയായിരുന്നു ഇന്ത്യ.