
ലോര്‍ഡ്സ് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. 170ന് ഇന്ത്യ ഓൾഔട്ടായി. 22 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നില്‍ രണ്ട് വിജയവുമായി ആതിഥേയര്‍ ആധിപത്യം നേടുകയും ചെയ്തു.
അവസാന ലാപ്പിൽ വാലറ്റക്കാരുമായി ജഡേജ നടത്തിയ ചെറുത്ത് നിൽപ്പും വിജയം കാണാതിരുന്നതോടെ യാണ് ഇംഗ്ലണ്ടിന്റെ വിജയം.
82 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായ ഇടത്തു നിന്നാണ് ഇന്ത്യ തിരിച്ചടിച്ചത്.181 പന്തുകൾ നേരിട്ട ജഡേജ 61 റൺസെടുത്തു . സ്‌കോര്‍: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170