
ഹോങ്കോങ്: ഹോങ്കോങ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൻ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനും പുരുഷ ഡബിൾസ് ഫൈനലിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യത്തിനും തോൽവി.
ചൈനയുടെ ലീ ഷീ ഫെങ് നേരിട്ടുള്ള സെറ്റുകൾക്ക് (21–15, 21–12) ലക്ഷ്യയെ വീഴ്ത്തിയപ്പോൾ ഡബിൾസിൽ ആദ്യ സെറ്റ് നേടിയ ഇന്ത്യൻ ജോടി പ്രതീക്ഷ നൽകിയെങ്കിലും അടുത്ത 2 സെറ്റുകളും സ്വന്തമാക്കിയ ചൈനയുടെ ലിയാങ് വി കെങ്– വാങ് ചാങ് സഖ്യം വിജയം പിടിച്ചെടുത്തു. സ്കോർ: 21-19, 14-21, 17-21.