ന്യൂഡൽഹി: വെള്ളിയാഴ്ച നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ലീഗ് മത്സരത്തിൽ ഐസിസി അസോസിയേറ്റ് അംഗരാജ്യമായ ഒമാനെ ഇന്ത്യ 21 റൺസിന് തോൽപ്പിച്ചു.(India beat spirited Oman by 21 runs)
സഞ്ജു സാംസൺ 45 പന്തിൽ 56 റൺസും അഭിഷേക് ശർമ്മ 15 പന്തിൽ 38 റൺസും നേടി. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനേ സാധിച്ചുള്ളൂ.