നാലാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ 265 ന് 4 | Manchester Test

ഋഷഭിന് പരുക്ക്, സായി സുദർശൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അർദ്ധസെഞ്ചുറി നേടി
India
Published on

മാഞ്ചസ്റ്റർ: നാലാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 265 റൺസിന് 4വിക്കറ്റ് എന്ന നിലയിൽ. 19 റൺസെടുത്ത രവീന്ദ്ര ജഡേജയും 19 റൺസുമായി ഷർദൂൽ താക്കൂറുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്‌സും ബ്രാണ്ടൻ കാർസും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ യശസ്‌ വി ജൈസ്വാളും കെ.എൽ.രാഹുലും 94 റൺസ് കൂട്ടിച്ചേർത്തു. 46 റൺസിൽ നിൽക്കേ കെ എൽ രാഹുലിനെ സാക് ക്രൗളിയുടെ കയ്യിലെത്തിച്ച് ക്രിസ് വോക്‌സ് ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ സായി സുദർശനുമായി ചേർന്ന് ബാറ്റിംഗ് തുടർന്ന ജയ്‌സ്വാൾ ഇന്ത്യൻ സ്കോർ മുന്നിലേക്ക് നീക്കി. അർധശതകം പൂർത്തിയാക്കിയയുടനെ ജയ്‌സ്വാളിനെ ലിയാം ഡൗസൻ മടക്കിയയച്ചു. പിന്നാലെയിറങ്ങിയ ക്യാപ്റ്റൻ ശുഭ്മാണ് ഗില്ലിന് കാര്യമായ പ്രകടനം നൽകാനായില്ല. 23 പന്തിൽ 12 റൺസുമായി നിൽക്കേ ഗില്ലിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സാണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റിൽ സായി സുദർശനും ഋഷഭ് പന്തും ചേർന്ന് ഇന്ത്യൻ റൺസ് 200 കടത്തി. ടീം ടോട്ടൽ 212 റൺസിൽ നിൽക്കേ ക്രിസ് വോക്‌സിന്റെ പന്ത് കാലിൽ തട്ടി പരിക്ക് പറ്റി ഋഷഭ് പന്ത് റിട്ടയർ ഹർട്ടായി മടങ്ങി. പിന്നാലെ സായി സുദർശൻ തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അർദ്ധ ശതകം കുറിച്ചു. 61 റൺസിൽ നിൽക്കേ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ പന്തിൽ സുദർശൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 235 റൺസായിരുന്നു. വെളിച്ചത്തിന്റെ കുറവ് മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 265 റൺസ് എന്ന നിലയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com