
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എന്ന നിലയിലാണ്. 29 ഓവറുകൾ പിന്നിട്ടപ്പോൾ മഴ മൂലം മത്സരം തടസ്സപ്പെട്ടു. കരുൺ നായർ(52*) വാഷിംഗ്‌ടൺ സുന്ദർ(19*) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസണും, പേസർ ജോഷ് ടങ്ങും രണ്ടു വിക്കറ്റുവീതം നേടി.
മത്സരം 23 ഓവർ പിന്നിട്ടതും മഴ മൂലം തടസപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണ് കളി പുനരാരംഭിച്ചത്. എന്നാൽ 28 ഓവർ പിന്നിട്ടതും മഴ വീണ്ടുമെത്തിയതോടെ കളി വീണ്ടും തടസപ്പെട്ടു. മഴ മാറിയ ശേഷം പുരാനരാരംഭിച്ച മത്സരത്തിൽ ഇന്ത്യയുടെ തകർച്ച തുടരുന്ന കാഴ്ചയാണ് കണ്ടത്. സായി സുദർശനെ ജെയ്മി സ്മിത്തിന്റെ കയ്യിലെത്തിച്ച് ജോഷ് ടങ് തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. മാഞ്ചസ്റ്ററിലെ രക്ഷകനായ ജഡേജക്ക് പക്ഷെ ഇത്തവണ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. വീണ്ടും ജോഷ് ട്ടങ്, ജെയ്മി സ്മിത്ത് കോമ്പിനേഷനിൽ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. പകരക്കാരനായി വന്ന ദ്രുവ് ജ്യുറേലിന്റെ വിക്കറ്റെടുത്ത് അറ്റ്കിൻസൺ തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി. പിന്നീട് കരുൺ നായരും വാഷിംഗ്‌ടൺ സുന്ദറും ചേർന്ന് ടീമിനെ പിടിച്ചു നിർത്തുകയായിരുന്നു.