
അൾജിയേഴ്സ്: വനിതകളുടെ 60 കിലോഗ്രാം ബോക്സിങ് മത്സരം പാരിസ് ഒളിമ്പിക്സിൽ ഏറെ വിവാദം സൃഷ്ടിച്ച മത്സരമായിരുന്നു. അന്ന് ഉയർന്നത് മത്സരത്തിൽ സ്വർണം നേടിയ അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണമായിരുന്നു.( Imane Khelif's medical report )
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഇതിന് വ്യക്തത വരുത്തുന്ന മെഡിക്കൽ റിപ്പോർട്ടാണ്. ഇമാനെ ഖെലീഫിന് ആന്തരിക വൃഷണങ്ങളും, XY ക്രോമസോമുകളും ഉള്ളതായാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
2023 ജൂണിൽ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയത് പാരീസിലെ ക്രെംലിൻ-ബൈസെട്രെ ഹോസ്പിറ്റലിലെയും, അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധരാണ്.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടത് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയയാണ്.
കഴിഞ്ഞ വർഷം ഇതിനെ അടിസ്ഥാനമാക്കി ഇമാനെയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എം ആർ ഐ സ്കാനിങ്ങിൽ ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത് വൻപ്രതിഷേധമാണ് സൃഷ്ടിക്കുന്നത്.