ഫിഫ റാങ്കിങ്: ഇന്ത്യ 142–ാം സ്ഥാനത്ത്, ഏഷ്യയിൽ 27–ാമത് | FIFA Rankings

ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 6 സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി 142–ാം സ്ഥാനത്ത് എത്തിയത്.
Indian Team
Published on

ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലദേശിനോട് തോറ്റതിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 6 സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി 142–ാം സ്ഥാനത്ത്. ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റശേഷവും തുടർച്ചയായി തോൽക്കുന്ന ഇന്ത്യൻ ടീമിന്റെ 2016 നു ശേഷമുള്ള ഏറ്റവും മോശം റാങ്കാണിത്.

2023 ഡിസംബറിൽ 102–ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2 വർഷത്തിനിടെ 40 സ്ഥാനങ്ങളാണു നഷ്ടപ്പെടുത്തിയത്. 1996 ഫെബ്രുവരിൽ 94–ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യൻ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. 46 ഏഷ്യൻ രാജ്യങ്ങളിൽ 27–ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.

Related Stories

No stories found.
Times Kerala
timeskerala.com