
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കാനിറങ്ങാത്തതും തിരിച്ചടിയാകും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീം എന്തൊക്കെ ചെയ്യണമെന്ന് വെളിപ്പെടുത്തി ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്. പരിശീലകന്‍ ഗൗതം ഗംഭീറും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയായിരുന്നു ടീമിലെ ഏക സ്പിന്നര്‍. പരിചയസമ്പന്നനെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ജഡേജ പരാജയപ്പെട്ടിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് ലഭിച്ചത്.
കുല്‍ദീപിനെ കളിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ക്ലര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. കുല്‍ദീപ് പിച്ചുകളുടെ സഹായം അധികം ആശ്രയിക്കുന്നില്ലെന്നും, താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനാകുമെന്നും ക്ലര്‍ക്ക് പറഞ്ഞു.