ടി20യിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി ഹാർദിക് പാണ്ഡ്യ | T20

ടി20യിൽ 1000+ റൺസും 100+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയി ഹാർദിക്.
Hardik Pandya
Updated on

സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ വിജയലക്ഷ്യമായ 118 റൺസ് 15-ാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയിരുന്നു. ഈ മത്സരത്തിൽ ഒരു ചരിത്രനേട്ടം ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ ഒരു വിക്കറ്റ് നേടിയാണ് ഹാർദിക് തിളങ്ങിയത്. ഇതോടെ ടി20യിൽ ഇന്ത്യക്കായി 100 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു.

ടി20യിൽ 1000+ റൺസും 100+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയി ഹാർദിക്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് ഹാർദിക്. വീരൺദീപ് സിംഗ്, ഷാക്കിബ് അൽ ഹസൻ, സിക്കന്ദർ റാസ, മുഹമ്മദ് നബി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യൻ ബൗളിങ്ങിൽ ഹാർദിക്കിന് പുറമെ ഹർഷിദ് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെയും ഒരു വിക്കറ്റ് നേടി.

Related Stories

No stories found.
Times Kerala
timeskerala.com