മധുരപ്രതികാരം: തൻ്റെ കരു വലിച്ചെറിഞ്ഞ ഹികാരു നകാമുറയെ തോല്പിച്ച് ഗുകേഷ് | D Gukesh

അമേരിക്കയിലെ സെൻ്റ് ലൂയിൽ നടന്ന ക്ലച്ച് ചെസ് ചാമ്പ്യൻസ് ഷോഡൗൺ 2025 മത്സരത്തിലായിരുന്നു ഗുകേഷിൻ്റെ പകരം വീട്ടൽ.
Chess
Published on

പ്രതികാരം അത് തീർക്കാനുള്ളതാണ്. തൻ്റെ കരു വലിച്ചെറിഞ്ഞ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറയെ തോല്പിച്ച് പ്രതികാരം വീട്ടി ലോക ചെസ് ചാമ്പ്യനായ ഇന്ത്യൻ താരം ഡി ഗുകേഷ്. അമേരിക്കയിലെ സെൻ്റ് ലൂയിൽ നടന്ന ക്ലച്ച് ചെസ് ചാമ്പ്യൻസ് ഷോഡൗൺ 2025 മത്സരത്തിലായിരുന്നു ഗുകേഷിൻ്റെ പകരം വീട്ടൽ.

ഇന്നലെ നടന്ന മത്സരത്തിൻ്റെ രണ്ടാം റൗണ്ടിൽ ആദ്യത്തെ ഗെയിമിലാണ് ഗുകേഷിൻ്റെ വിജയം. കറുത്ത കരുക്കൾ കൊണ്ടാണ് താരം കളിച്ചത്. വിജയത്തിന് ശേഷം ഗുകേഷ് ഉടൻ തന്നെ ചെസ് ബോർഡിൽ കരുക്കൾ നിരത്തി. ഇത് താരത്തിൻ്റെ സ്പോർട്സ്മാൻഷിപ്പ് ആയാണ് വിലയിരുത്തൽ.

ഈ മാസം അഞ്ചിനാണ് നകാമുറ ഗുകേഷിൻ്റെ കരു വലിച്ചെറിഞ്ഞത്. യുഎസ്എ - ഇന്ത്യ പ്രദർശന മത്സരത്തിൽ ഗുകേഷിനെ പരാജയപ്പെടുത്തിയ ശേഷം നകാമുറ എതിരാളിയുടെ രാജാവിനെ ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. ഇത് വ്യാപകമായി വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ഇത് അപമാനിക്കാൻ വേണ്ടി ചെയ്തത് അല്ലെന്നും കാണികളെ രസിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് നകാമുറ പറഞ്ഞത്.

19 വയസുകാരനായ ഡി ഗുകേഷ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്. തമിഴ്നാട് സ്വദേശിയായ താരത്തിന് 2019 ൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിൽ ലഭിച്ചു. 2024 ലാണ് താരം ലോക ചാമ്പ്യനായത്. നിലവിൽ 11ആം റാങ്കിലാണ് ഗുകേഷ്. മാർച്ചിൽ മൂന്നാം റാങ്കിലെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com