ഗ്ലോബ് സോക്കർ അവാർഡ്: മികച്ച മിഡിൽ ഈസ്റ്റ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ; ഡെംബെലെ മികച്ച പുരുഷ താരം, ഐറ്റാന മികച്ച വനിതാ താരം | Globe Soccer Awards

ഐറ്റാന മികച്ച വനിതാ താരം
Globe Soccer Awards
Updated on

ദുബായ്: കായികലോകത്തെ ഇതിഹാസ താരങ്ങൾ സംഗമിച്ച ദുബായ് ഗ്ലോബ് സോക്കർ അവാർഡിൽ(Globe Soccer Awards) തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. മികച്ച മിഡിൽ ഈസ്റ്റ് ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അൽ നസർ താരം കൂടിയായ റൊണാൾഡോ സ്വന്തമാക്കി. ദുബായിൽ നടന്ന ലോക കായിക ഉച്ചകോടിയുടെ ഭാഗമായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

പിഎസ്ജി താരം ഔസ്മാൻ ഡെംബെലെ മികച്ച പുരുഷ താരമായും ഐറ്റാന ബോൺമാറ്റി മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോർവേഡിനുള്ള മാരഡോണ അവാർഡ് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ സ്വന്തമാക്കി. കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ആദ്യമായി ഏർപ്പെടുത്തിയ ഗ്ലോബൽ സ്പോർട്സ് പുരസ്കാരം ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് ലഭിച്ചു. തന്റെ ഉറ്റ സുഹൃത്തായ ജോക്കോവിച്ചിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ വേദിയിൽ വെച്ച് അഭിനന്ദിച്ചു.

ക്രിസ്റ്റ്യാനോയെ കൂടാതെ ഖബീബ് ന്യുമർഗോവ്, റൊണാൾഡോ (ബ്രസീൽ), മാനി പക്വിയാവോ, ആന്ദ്രേ ഇനിയേസ്റ്റ തുടങ്ങി എഴുപതോളം ലോകോത്തര താരങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. 'സ്‌പോര്‍ട്‌സിലൂടെ ലോകത്തെ ഒന്നിപ്പിക്കുന്നു' എന്ന സന്ദേശവുമായാണ് ദുബായിൽ കായിക മാമാങ്കം നടന്നത്.

Summary

Cristiano Ronaldo was honored as the Best Middle East Player at the Globe Soccer Awards held during the World Sports Summit in Dubai. The star-studded event also saw Ousmane Dembele named Best Men’s Player and Aitana Bonmati as Best Women’s Player, while tennis legend Novak Djokovic received the inaugural Global Sports Award. Rising star Lamine Yamal took home the Maradona Award for Best Forward in a ceremony attended by nearly 70 global sports icons.

Related Stories

No stories found.
Times Kerala
timeskerala.com