

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന് കളിക്കാം. പരിക്കിനെ തുടർന്ന് വിശ്രമത്തിലും ചികിത്സയിലുമായിരുന്ന ഗില്ലിന് ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ നിന്ന് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചു. ഇതോടെയാണ് താരത്തിന് കളിക്കാനുള്ള വഴി തെളിഞ്ഞത്.
നേരത്തെ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സെന്റർ ഓഫ് എക്‌സലൻസിൽ നിന്ന് ഫിറ്റ്‌നസ് ക്ലിയറിംഗ് ലഭിച്ചാലെ കളിക്കാനാകൂ എന്നും വ്യക്തമാക്കിയിരുന്നു. ഗില്ല് എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് കഴുത്തിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം ടെസ്റ്റിലും ഏകദിന പരമ്പരയിലും ഗില്ലിന് കളിക്കാനായിരുന്നില്ല. 9ന് കട്ടക്കിലാണ് 5 മത്സരങ്ങൾ ഉൾപ്പെട്ട ടി20 പരമ്പയിലെ ആദ്യ മത്സരം നടക്കുക.