
മാഞ്ചസ്റ്റർ: ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീർ കടുംപിടിത്തം ഉപേക്ഷിച്ച് ടീമിന് ഗുണകരമാകുന്ന നിലപാട് സ്വീകരിക്കണമെന്ന് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ക്യാപ്റ്റൻ സ്ഥാനത്ത് തുടക്കക്കാരനായ ശുഭ്മൻ ഗില്ലിനു സഹായകരമല്ല ഗംഭീറിന്റെ തീരുമാനങ്ങളെന്നും മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ പൊരുതി നേടിയ സമനില അഭിമാനകരമാണെന്നും മഞ്ജരേക്കർ പറഞ്ഞു.
"ഗംഭീർ മുഖ്യകോച്ചായി വന്നശേഷം ഇന്ത്യ 3–0ന് നാട്ടിൽ ന്യൂസീലൻഡിനോടു തോറ്റു. ഓസ്ട്രേലിയയിലും നല്ല തോൽവി. ഇപ്പോഴത്തെ പരമ്പരയിൽ 1–2ന് പിന്നിലാണെങ്കിലും കളിക്കാരുടെ പോരാട്ടവീര്യം കൊണ്ട് നാം നന്നായി പൊരുതുന്നു. ഇതിൽ ഗംഭീറിന്റെ പങ്ക് കാര്യമായില്ല. എല്ലാ എതിർ അഭിപ്രായങ്ങളെയും നിസ്സാരമായി തള്ളാതെ നല്ല വിമർശനങ്ങളെ ടീമിനു പ്രയോജനപ്പെടുത്തണണം." - മഞ്ജരേക്കർ പറഞ്ഞു.