ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് സൂപ്പർ താരങ്ങൾ. ഫ്രഞ്ച് ഓപ്പണിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് യാനിക് സിന്നറും നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും പുരുഷ സിംഗിൾസിൽ നാലാം റൗണ്ടിൽ. സിന്നർ ചെക്ക് റിപ്പബ്ലിക് താരം ജെറി ലെഹക്കയെ കീഴടക്കിയപ്പോൾ (6-0, 6-1, 6-2) അൽകാരസ് ബോസ്നിയയുടെ ഡാമിർ സുംഹറിനെയാണ് തോല്പിച്ചത് (6-1, 6-3, 4-6, 6-4).
വനിതകളിൽ അമേരിക്കയുടെ ജെസിക്ക പെഗുല മുൻ വിമ്പിൾഡൻ ചാംപ്യൻ മാർകേറ്റ വാന്ദ്രസോവയെ അട്ടിമറിച്ചു (3-6, 6-4, 6-2). പത്താം സീഡ് സ്പെയിനിന്റെ പൗലോ ബഡോസയെ വീഴ്ത്തി ഓസ്ട്രേലിയൻ താരം ഡാരിയ കസറ്റ്കിനയും (6-1, 7-5) മുന്നേറി. ആറാം സീഡ് റഷ്യയുടെ മിറ ആൻഡ്രീവയാണ് വനിതകളിൽ നാലാം റൗണ്ടിലെത്തിയ മറ്റൊരു പ്രമുഖ താരം.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എൻ. ശ്രീറാമും മെക്സിക്കോയുടെ മിഗുവേൽ വരേലയും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. നാലാം സീഡായ ഇറ്റലിയുടെ സിമോൺ ബോലെല്ലി– ആൻഡ്രി വാവസോറി സഖ്യത്തോടാണ് കീഴടങ്ങിയത് (3-6, 4-6)