ഫ്രീഫിറ്റപ് അണ്ടർ 18 വനിതാ ഫുട്ബോൾ ടൂർണമെന്റ് ഇന്നു മുതൽ ആരംഭിക്കും | Under-18 Women's Football Tournament

ജൂൺ 27, 28, 29 തീയതികളിൽ കാക്കനാട് യുഎസ്‌സി സ്പോർട്സ് അരീനയിലാണ് മത്സരങ്ങൾ, കൊച്ചിയിലെ അക്കാദമി ടീമുകൾ മത്സരിക്കും
Football
Published on

കൊച്ചി: 2024 ജൂലൈയിൽ നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഫ്രീഫിറ്റപ്പ് എന്ന സ്ഥാപനം കൊച്ചി കേന്ദ്രീകൃതമാക്കി വനിതകൾക്കായി ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ 50 ഓളം സെഷനുകളാണ് ഇവർ സംഘടിപ്പിച്ചത്. തുടക്കക്കാർക്ക് മുൻവിധികൾ ഏതുമില്ലാതെ പുതിയൊരു ഗെയിം പഠിക്കാനുള്ള അവസരവും ഇവർ നൽകുന്നു.

പെൺകുട്ടികൾക്ക് ഫുട്ബോളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ടർ 18 വനിതാ ഫുട്ബോൾ ടൂർണമെന്റ് എന്ന ആശയം ഉടലെടുക്കുന്നത്. ഈ വരുന്ന ജൂൺ 27, 28, 29 തീയതികളിൽ കാക്കനാട് യുഎസ്‌സി സ്പോർട്സ് അരീനയിലാണ് മത്സരങ്ങൾ. എറണാകുളം ജില്ലയുടെ പല ഭാഗത്തുനിന്നുള്ള അക്കാദമി ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിലൂടെ വളർന്നുവരുന്ന കായിക താരങ്ങൾക്ക് വളരെ മികച്ച ഒരു അവസരമാണ് ഫ്രീഫിറ്റപ്പ് ഒരുക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com