ഫോർമുല വൺ കാറോട്ട സീസണിൽ ആദ്യ ജയം സ്വന്തമാക്കി മെഴ്സിഡീസ്. കനേഡിയൻ ഗ്രാൻപ്രിയിൽ ജോർജ് റസലാണ് മെഴ്സിഡീസിനായി ഒന്നാം സ്ഥാനം നേടിയത്. റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പനാണ് രണ്ടാം സ്ഥാനത്ത്. മെഴ്സിഡീസിന്റെ ആൻഡ്രിയ കിമി ആന്റൊനെല്ലി മൂന്നാമതെത്തി.
മത്സരത്തിനിടെ മക്‌ലാരൻ സഹതാരം ലാൻഡോ നോറിസുമായി കൂട്ടിയിടിച്ചത് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ ഒന്നാമതുള്ള ഓസ്കർ പിയാസ്ട്രിക്ക് തിരിച്ചടിയായി. ഇതോടെ നാലാം സ്ഥാനത്താണ് പിയാസ്ട്രിക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചത്.