ജസ്പ്രിത് ബുംമ്ര ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവണമെന്ന് മുന്‍ താരം മദന്‍ ലാല്‍ | Jasprit Bumrah

ടെസ്റ്റ് ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ജസ്പ്രീത് ബുംമ്രയാണ്
Bumrah
Published on

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ വിരമിച്ചതോടെ ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. രോഹിത് ശര്‍മയ്ക്ക് പകരം പേസര്‍ ജസ്പ്രിത് ബുംമ്ര ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവണമെന്നാണ് മുന്‍ താരം മദന്‍ ലാല്‍ ആവശ്യപ്പെടുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ജസ്പ്രീത് ബുംമ്രയാണെന്നാണ് മദന്‍ ലാല്‍ പറയുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ താരത്തിന്റെ മികച്ച പ്രകടനവും നേതൃത്വപരമായ വിജയവും കണക്കിലെടുത്തായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ പ്രതികരണം.

"ഇന്ത്യയെ നയിക്കാന്‍ ശരിയായ വ്യക്തി ജസ്പ്രീത് ബുംമ്രയാണെന്ന് എനിക്ക് തോന്നുന്നു. ബുംമ്ര ഫിറ്റും ലഭ്യവുമാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അദ്ദേഹമായിരിക്കും ആദ്യ ചോയ്‌സ്." - ലാല്‍ പറഞ്ഞു.

ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യയെ ബുംറ നയിച്ചിട്ടുള്ളത്. 2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ബുംമ്രയുടെ ക്യാപ്റ്റന്‍സിയിൽ ഏറ്റവും മികച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ടീമിനെ നയിച്ചത് ബുംമ്രയായിരുന്നു.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. നേരത്തെ രോഹിത്തിനെ തന്നെ നായകനാക്കി ബിസിസിഐ ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ പകരം ക്യാപ്റ്റനെയും സ്‌ക്വാഡിലേക്ക് പുതിയ ആളെയും കണ്ടെത്താനുള്ള നീക്കത്തിലാണ് ബിസിസിഐ.

Related Stories

No stories found.
Times Kerala
timeskerala.com