കേരള ഹോക്കി മുൻ ക്യാപ്റ്റൻ എ.പി.സുനിൽ അന്തരിച്ചു | AP Sunil

കാലിക്കറ്റ് സർവകലാശാലാ ഹോക്കി ടീം ക്യാപ്റ്റനായിരുന്നു.
AP Sunil
Updated on

എഴുപതുകളിൽ കേരളത്തിലെ മികച്ച സെന്റർ ഹാഫ് താരവും കേരള ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പാലിശ്ശേരി നളിനാലയത്തിൽ എ.പി.സുനിൽ (69) അന്തരിച്ചു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. മാനേജരാണ്. കാലിക്കറ്റ് സർവകലാശാലാ ഹോക്കി ടീം ക്യാപ്റ്റനായിരുന്നു.

ദക്ഷിണമേഖലാ ഹോക്കി ചാംപ്യൻഷിപ്പും ഒട്ടേറെ സംസ്ഥാന മത്സരങ്ങളും തലശ്ശേരിയിൽ നടത്തിയപ്പോൾ മുഖ്യ സംഘാടകനായിരുന്നു. ദീർഘകാലം ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

ഭാര്യ കെ.പി.ഇന്ദിര. മക്കൾ: സായുജ് (ഓഫിസർ, കനറാ ബാങ്ക്, മംഗളൂരു), സായന്ത് (അധ്യാപകൻ, ശ്രീരാമഗുരുകുലം എൽപി സ്കൂൾ, കടവത്തൂർ). മരുമകൾ: ഹർഷ (നാഷനൽ ഇൻഷുറൻസ് കമ്പനി, തലശ്ശേരി).

Related Stories

No stories found.
Times Kerala
timeskerala.com