ഡല്‍ഹി : മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസ് ബിസിസിഐ പുതിയ പ്രസിഡന്റായേക്കും. മിഥുന്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല.
സെപ്റ്റംബര്‍ 28-ന് നടക്കുന്ന വാര്‍ഷികയോഗത്തിലാണ് ബിസിസിഐ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. മിഥുന് പുറമെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രഘുറാം ഭട്ടും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളതായാണ് വിവരം. എന്നാല്‍, മിഥുന്‍ മന്‍ഹാസ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനാണ് കൂടുതൽ സാധ്യത.
അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും.വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയും ട്രഷററായി പ്രഭ്‌തേജ് ഭാട്ടിയയും തുടര്‍ന്നേക്കും.