
ബ്രസീൽ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് കോവിഡ് -19 സ്ഥിരീകരിച്ചു(Neymar). ഇദ്ദേഹത്തിന് വ്യാഴാഴ്ച മുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫുട്ബോൾ താരം നെയ്മറെ ടീമിൽ നിന്ന് മാറ്റി നിർത്തിയതായി അദ്ദേഹത്തിന്റെ ക്ലബ് 'സാന്റോസ്' ഏജൻസിയായ റോയിട്ടേഴ്‌സിനെ അറിയിച്ചു. നെയ്മർ എത്ര കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ക്ലബ് വെളിപ്പെടുത്തിയിട്ടില്ല. സസ്‌പെൻഷൻ കാരണം ഫോർട്ടലേസയിൽ വ്യാഴാഴ്ച നടക്കുന്ന ലീഗ് മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.