
ബർലിൻ: ജർമൻ ഫുട്ബോളിലെ പ്ലെയർ ഓഫ് ദി ഇയർ 2024–25 പുരുഷ പുരസ്കാരം ബയേർ ലെവർക്യൂസൻ താരമായിരുന്ന ഫ്ലോറിയൻ വിറ്റ്സിന്. കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനമാണ് ഇരുപത്തിരണ്ടുകാരനെ പുരസ്കാരത്തിന് അർഹനാക്കിയത്. കിക്കർ മാഗസിന്റെ ആഭിമുഖ്യത്തിൽ ജർമനിയിലെ സ്പോർട്സ് ലേഖകരുടെ സംഘടന നടത്തുന്ന വോട്ടെടുപ്പിലാണു ജേതാവിനെ കണ്ടെത്തുന്നത്.
സീസണിനൊടുവിൽ 15.6 കോടി ഡോളർ കരാറിൽ വിറ്റ്സ് ഇംഗ്ലിഷ് ക്ലബ് ലിവർപൂളിലേക്കു കൂടുമാറിയിരുന്നു. വനിതാ താരങ്ങൾക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ഗ്വിലിയ ഗ്വിന്നും ആൻ കത്രീൻ ബെർഗറും പങ്കുവച്ചു. ഫ്രെയ്ബർഗ് കോച്ച് ജൂലിയൻ ഷൂസ്റ്ററിനാണു പരിശീലകനുള്ള അവാർഡ്.