

ആംസ്റ്റർഡാം: പ്രഫഷനൽ ഫുട്ബോളർമാരുടെ സംഘടനയായ ഫിഫ്പ്രോയുടെ ടീം ഓഫ് ദി ഇയർ പട്ടികയിൽ ബാർസിലോനയുടെ കൗമാരതാരം ലമീൻ യമാലും. ഫിഫ്പ്രോ ടീം ലിസ്റ്റിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പതിനെട്ടുകാരൻ യമാൽ സ്വന്തമാക്കി.
ഫിഫ്പ്രോ ഇലവൻ: ജിയാൻല്യൂജി ഡൊന്നാരുമ, അച്റഫ് ഹാക്കിമി, വിർജിൽ വാൻ ദെയ്ക്, ന്യൂനോ മെൻഡിസ്, വിറ്റിഞ്ഞ, പെഡ്രി, ജൂഡ് ബെലിങ്ങാം, കോൾ പാമർ, ലമീൻ യമാൽ, കിലിയൻ എംബപെ, ഉസ്മാൻ ഡെംബലെ.